അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെയും ശാഖകളുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്നുവരുന്ന തകഴിമേഖലാതലശാരദോത്സവം ഉദ്ഘാടനം യോഗം കേന്ദ്ര സൈബർ സേന പ്രസിഡന്റ് അനീഷ് പുല്ലുവേലി ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം മുഖ്യപ്രഭാഷണം നടത്തി. മേഖല ചെയർമാൻ കെ.സോമൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർമാരായ സന്തോഷ് വേണാട്,ഉമേഷ് കൊപ്പാറ,സിമ്മി ജിജി,യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് വികാസ് ദേവൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഉണ്ണി ഹരിദാസ് എന്നിവർ സംസാരിച്ചു. മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ വിമല പ്രസന്നൻ ,യൂണിയൻ വനിതാ സംഘം കൗൺസിലർമാരായ മഞ്ജുഷ സുധി, സ്മിത രേഷ്മ സുജാ ഷാജി സുശീലാ മോഹൻ, വൈസ് ചെയർമാൻ കവീൻ കടമാട്, കൗൺസിലർമാരായ ശരത് കറുകത്തറ,മോബിൻ ചക്കുളം, ഗുരുദാസ് ചക്കുളം, പ്രതീഷ് പുതുപ്പറമ്പ്,അശ്വിൻ കോമന, സുമേഷ്ചെക്കിടിക്കാട്, അഭിജിത്ത് മിത്രക്കരി, യൂണിയൻ സൈബർസേന കൺവീനർ സുജിത്ത് മോഹനൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി ശാലിനി തുടങ്ങിയവർ പങ്കെടുത്തു.യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ സുചിത്ര രാജേന്ദ്ര സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ സജി മങ്കോട്ടച്ചിറ നന്ദിയും പറഞ്ഞു.