ചാരുംമൂട് : ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റായിരുന്ന മോഹലാൽ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റായിരുന്ന അശോകൻ കണ്ണനാകുഴി എന്നിവരെ അനുസ്മരിച്ചു. സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സഞ്ചു, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബൈജു കലാശാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ്, മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ചത്തിയറ, യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം കൃഷ്ണൻ, ലീഗൽ സെൽ ജില്ലാ കൺവീനർ അഡ്വ.ഹരീഷ് കാട്ടൂർ, കോ-കൺവീനർ അഡ്വ.പീയൂഷ് ചാരുംമൂട്, എസ് .സി മോർച്ച ജില്ലാ പ്രസിഡന്റ് മോഹനൻ, രമേശ് കൊച്ചുമുറി, അനിൽ വള്ളികുന്നം, സുകുമാരൻ നായർ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാജേന്ദ്രനാഥ്, പി.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.