മുഹമ്മ : ചാരമംഗലം സംസ്കൃത ഹൈസ്കൂലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഗുരുവന്ദനം - 2024" അവിസ്മരണീയമായി. പൂർവ്വ വിദ്യാർഥി സംഘടനാ പ്രസിഡന്റ് ജെ. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റിട്ട.അദ്ധ്യാപകൻ വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അദ്ധ്യാപകരായ ചിദംബംരൻ , വിദ്യാസാഗർ, പീറ്റർ, ഹേമലത, ഗോപിനാഥൻ, സരോജിനി, സരസമ്മ, ഓമനക്കുട്ടി തുടങ്ങിയവരെ ആദരിച്ചു. ലൈജു , ജിസൻ, രാജേന്ദ്ര പ്രസാദ്, ചിത്രാമ്മ , പ്രേമലത, ലാലി ജി മേനേൻ,. വിജയൻ,വേണുക്കുട്ടൻ എന്നിവർ സംസാരിച്ചു.