ആലപ്പുഴ: ഭഗത് സിംഗ് ബാലവേദിയുടെ നേതൃത്വത്ത്വത്തിൽ പഠനോപകരണ വിതരണവും എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കലും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം സെക്രട്ടറി തൻസിൽ താജുദിൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് കളപ്പുരയ്ക്കൽ, ആർ.വെങ്കിടേഷ്, എ.ബിജു എന്നിവർ സംസാരിച്ചു. സമ്മേളനം കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) സംസ്ഥാന സെക്രട്ടറി ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനിഷ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മുല്ലയ്ക്കൽ ലോക്കൽ കമ്മറ്റി സെക്രട്ടറി എ.ആബിദ്, പി.ഒ.ഹനീഫ്, പി.സന്തോഷ് എന്നിവർ സംസാരിച്ചു.