ആലപ്പുഴ: വാഹന അപകടത്തിൽ കാലം ചെയ്ത ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷനും മെത്രാപ്പോലീത്തയുമായ അത്തനേഷ്യസ് യോഹന്നാന്റെ നിര്യാണത്തിൽ ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃസമിതി അനുശോചനം രേഖപ്പെടുത്തി.വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ, എച്ച്.സുധീർ, എം.ഇ.ഉത്തമക്കുറുപ്പ്, എം.ഡി.സലീം, തോട്ടുങ്കൽ ജോർജ് ജോസഫ്, ഇ.ശാബ്ദ്ദീൻ, ഹക്കീം മുഹമ്മദ് രാജ, ടി.എം.സന്തോഷ്, ഇ.ഖാലിദ്, ബിനു നെടുംപുറം, ജോ നെടുങ്ങാട്, ജോർജ് തോമസ് പള്ളിപ്പുറം, ശ്യാമള പ്രസാദ്, ഷീല ജഗദരൻ, ഡി.ഡി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.