ആലപ്പുഴ: ചിത്തര കായൽ പാടശേഖര നെല്ലുത്പാദക സമിതിയുടെ വാർഷിക പൊതുയോഗം 27ന് രാവിലെ 9ന് ചടയംമുറിഹാളിൽ നടക്കും. 2023-24 ലെ പുഞ്ചകൃഷിയുടെ ലാഭവിഹിത വിതരണവും നടക്കും. ഭൂവുടമകൾ തന്നാണ്ട് കരം അടച്ച രസീതും അവകാശം തെളിയിക്കുന്ന രേഖയും സഹിതം ഹാജരാകണമെന്ന് പാടശേഖര സമിതി സെക്രട്ടറി അഡ്വ. വി.മോഹൻദാസ് അറിയിച്ചു.