പൂച്ചാക്കൽ: ഗുരുദേവ ആദ്ധ്യാത്മിക പഠന ക്ലാസിന്റെ 9-ാമത് വാർഷികം, എസ്.എൻ.ഡി.പി യോഗം 576-ാം നമ്പർ വാഴത്ത വെളിശാഖയിൽ യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. ശാഖാവൈസ് പ്രസിഡന്റ് ആർ.സദാനന്ദൻ അദ്ധ്യക്ഷനായി. മേഖല കൺവീനർ ബിജുദാസ്, ഗുരുകുലം കോ-ഓർഡിനേറ്റർ ആർ.ദേവദാസ്, ശാഖ സെക്രട്ടറി ഷൈജു കാമ്പള്ളി, സരസ്വതി ഉദയപ്പൻ, മായ ഷൈജു, മനു മുരളി, പ്രജിത്ത്, സൗമ്യ രതീഷ് തുടങ്ങിയവർ സംസാരിച്ചു.