മുഹമ്മ: കാട്ടൂർ ലെപ്രസിയിലെ റെയിൽവേ ഗേറ്റിന് സമീപത്തെ സഹോദരമ്മാരുടെ കടകൾക്ക് പെട്രോൾ ഒഴിച്ച് തീയിട്ട പ്രതിയെ പിടികൂടാനായില്ല.കെ.എസ്.ശശിയുടെ എ.എ ബേക്കറിക്കും കെ.എസ്.മോഹനന്റെ അശ്വതി ഹോട്ടലിനുമാണ് തീയിട്ട് നശിപ്പിക്കാനുള്ള ശ്രമം നടന്നത്.പ്രതിയുടെ സി.സി ടിവി ദൃശ്യം പൊലീസ് ശേഖരിച്ചു.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ വോളിബാൾ മത്സരം കണ്ടു മടങ്ങുകയായിരുന്ന യുവാക്കളാണ് തീ പടരുന്നത് കണ്ടത്. മണ്ണഞ്ചേരി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണഞ്ചേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.