ഹരിപ്പാട്: ബാല സംഘം ഹരിപ്പാട് ഏരിയ കമ്മിറ്റി മണ്ണാറശ്ശാല യു.പി സ്കൂളിൽ ഹാപ്പിനെസ്സ് ഫെസ്റ്റിവലും ഇ.കെ നായനാർ അനുസ്മരണവും സംഘടിപ്പിച്ചു. ഡോ.സജിത്ത് എവൂരേത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ നായനാർ അനുസ്മരണ പ്രഭാഷണം നടത്തി. എ.സന്തോഷ്, ബാലസംഘം ജില്ലാകമ്മിറ്റി അംഗം ശരണ്യ ബാബു, അശ്വതി റോയ്,ഏരിയ പ്രസിഡന്റ് അഭിനവ്, സെക്രട്ടറി ആതിര, കോ-ഒാർഡിനേറ്റർ നിതിൻരാജ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ കെ. മോഹനൻ സ്വാഗതവും ബാലസംഘം ഏരിയ കൺവീനർ സി.എൻ.എൻ.നമ്പി നന്ദിയും പറഞ്ഞു.