അമ്പലപ്പുഴ: കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ മാറ്റം വരുത്തിയ 2024-2025 ലെ നാല് വർഷ ബിരുദ കോഴ്സിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നാളെ രാവിലെ 10 ന് അമ്പലപ്പുഴ ഗവ. കോളജിലെ സെമിനാർ ഹാളിൽ നടക്കും. അമ്പലപ്പുഴ ഗവ. കോളേജ് കൊമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനുമായ ഡോ. എ.ഡി.രാജീവ്കുമാർ ക്ലാസ് നയിക്കും.ഈ വർഷം ഒന്നാം വർഷ ബിരുദത്തിന് ചേരുവാൻ തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ക്ലാസിലേക്ക് ക്ഷണിക്കുന്നതായി കോളേജ് ഭാരവാഹികൾ അറിയിച്ചു.