yyf

ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കഴിഞ്ഞ 3 മാസമായി കുട്ടികളെ ഉൾപ്പടെ നാട്ടുകാരെ ഉപദ്രവിക്കുന്ന അക്രമകാരിയായ പരുന്തിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ചാർളി വർഗീസ് പിടികൂടി.ഇതിനെ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഏൽപ്പിക്കുമെന്നും അവർ ഉൾവനത്തിൽ ഇതിനെ തുറന്നു വിടുമെന്നും അദ്ദേഹം അറിയിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വാർഡ് മെമ്പർ അനീഷ് എസ് .ചേപ്പാടിന്റെ ഇടപെടലിനെ തുടർന്നാണ് റസ്ക്യൂ ടീം പ്രതിനിധി ചാർളി എത്തിയത്.