ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "കിളിച്ചെപ്പ്" അവധികാല ക്യാമ്പ് 22,23 തീയതികളിൽ സാന്ത്വനം അങ്കണത്തിൽ നടക്കും. ആകാശവാണി റിട്ട.പ്രോഗ്രാം ഡയറക്ടർ മുരളീധരൻ തഴക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കളിയിൽ അല്പം കാര്യം, പാട്ടും കളിയും, പൂമ്പാറ്റപോൽ പറക്കേണ്ട മക്കൾ, നമ്മുടെ രാഷ്ട്രഭാഷ, നല്ല മലയാളം, എന്നീ ഏഴ് സെക്ഷനുകളയിട്ടാണ് "കിളിച്ചെപ്പ്". 22 ന് യു. പി സ്കൂൾ വിദ്യാർത്ഥികളും 22 ന് ഹൈസ്കൂൾ വിദ്യാർത്ഥികളുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 22ന് വൈകിട്ട് കായൽ കൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ കെ.ജി. പദ്മകുമാർ സമാപനപ്രസംഗം നടത്തും. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണു കുമാർ, ഡെപ്യൂട്ടി ട്രാൻസ് സ്പോർട്ട്‌ കമ്മീഷണർ സജിപ്രസാദ്, ഹരിപ്പാട് എ. ഇ. ഒ, ഗീത.കെ, കാർത്തികപ്പള്ളി താലൂക്ക് സ്പെഷ്യൽ തഹസീൽദാർ സിന്ധു.എസ് എന്നിവർ ക്യാമ്പ് സന്ദർശിക്കുമെന്നു സാന്ത്വനം വിദ്യാഭ്യാസ സമിതി ചെയർമാൻ എം.കെ. ശ്രീനിവാസൻ അറിയിച്ചു.