ഹരിപ്പാട്: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി വീയപുരം ഗ്രാമപഞ്ചായത്തിലെ 13വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പഞ്ചായത്ത്തല ഉദ്ഘാടനം രണ്ടാം വാർഡിൽ നടന്നു. വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ് അദ്ധ്യക്ഷതവഹിച്ചു.ഹെൽത്ത് ഇൻസ്‌പെകടർ സിദ്ധിഖ് ശുചീകരണപ്രവർത്തനം ഉദ്ഘാടനം ചെയ്തു. റോഡുകളുടെ ഇരു വശങ്ങളിലെ കുറ്റിചെടികളും,ഓടകളും ശുചീകരിച്ചു. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ്‌തൊഴിലാളികൾ,ആശവർക്കർ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. അസി.സെക്രട്ടറിസന്തോഷ്,വി.ഇ.ഒ.മാരായ ശരത്,അനീഷ്,അശ്വതി എന്നിവർ സംസാരിച്ചു.