മുഹമ്മ: റിട്ട. പൊലീസ് സബ്ബ് ഇൻസ്പെക്ടർ മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാർഡ് പൊന്നാട് തൊണ്ടിശ്ശേരിയിൽ അബ്ദുൽ മജീദ് (63) നിര്യാതനായി. സമസ്ത മണ്ണഞ്ചേരി ഇസ്‌ലാമിക്ക് സെന്റർ ട്രഷറർ, പൊന്നാട് ബാപ്പു മുസ്‌ലിയാർ ഇസ്‌ലാമിക്ക് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ഷാനിത. മക്കൾ: ഷിഫാന (ഐ.ടി, കാക്കനാട്), സിദ്റ, സൈറ ഫാത്തിമ. മരുമക്കൾ: മുഹമ്മദ് അനീസ്, സലാഹുദ്ദീൻ, നബീൻ ആശാൻ (അബുദാബി).