swami-chidanandapuri

ചെറുകോൽ: ആത്മബോധോദയ സംഘം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമം സിങ്കപ്പൂർ സഭയുടെ ആഭിമുഖ്യത്തിൽ ആനന്ദജി ഗുരുദേവന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി (ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി ആഘോഷം), സർവ്വജ്ഞാനോത്സവം ആശ്രമാധിപതിയും മാനേജിംഗ് ട്രസ്റ്റിയുമായ ദേവനന്ദ ഗുരുദേവന്റെ അനുഗ്രഹത്തോടെ സിങ്കപ്പൂരിൽ നടന്നു. ഇതോടനുബന്ധിച്ച് നടന്ന ഓൺലൈൻ സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്‌ഘാടനം ചെയ്തു. ശ്രീശുഭാനന്ദ ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സിംഗപ്പൂർ മലയാളി ഹിന്ദു സമാജം പ്രസിഡന്റ് ജയകുമാർ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് മെമ്പർ സ്വാമി സ്വാമി വിജ്ഞാനാനന്ദൻ , ശുഭാനന്ദാശ്രമം ദുബായ് ചാപ്റ്റർ പ്രസിഡന്റ് സുജി ഗോപാലകൃഷ്ണൻ, പ്രതീഷ് സോമരാജൻ എന്നിവർ സംസാരിച്ചു. ശ്യാം കുമാർ സ്വാഗതവും ഡോ. ആശാ വെങ്കിടേഷ് നന്ദിയും പറഞ്ഞു.