നൂറനാട് : എസ്.എൻ.ഡി.പി യോഗം 2014-ാം നമ്പർ ഉളവുക്കാട് ശ്രീനാരായണപുരം ശാഖയിൽ ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും ലക്ഷാർച്ചനയും, 24 , 25 തീയതികളിൽ നടക്കും. 24ന് രാവിലെ 5 ന് ഗുരു സുപ്രഭാതം, ഗണപതിഹവനം, 8.30ന് ആചാര്യ വരണം,പറനിറയ്ക്കൽ,ഭദ്രദീപപ്രകാശനം, ധ്യാന സമ്മേളനം. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. ആക്ടിംഗ് പ്രസിഡന്റ് എൻ .ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും. പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി ആനന്ദരാജ് ധ്യാന സന്ദേശം നൽകും.യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ ഗുരുദേവസന്ദേശം നൽകും.യൂണിയൻ കൗൺസിലർമാരായ ഉദയൻപാറ്റൂർ,സുരേഷ് മുടിയൂർക്കോണം,അനിൽ ഐസെറ്റ് ,രാജു കാവുംപാട് ,പുഷ്പാകരൻവെട്ടിയാർ ,എസ് .ആദർശ് എന്നിവർ സംസാരിക്കും.ശാഖാസെക്രട്ടറി ബി.സുധാകരൻ സ്വാഗതവും ശാഖാവൈസ്പ്രസിഡന്റ് ആർ.സന്തോഷ് നന്ദിയും പറയും .ഗുരുസ്മരണ ദിയ ബിജോയും നിർവഹിക്കും. 10.30 ന് സ്വാമി ശിവബോധാനന്ദ ശ്രീനാരായണധർമ്മ പ്രബോധനം നടത്തും.12.30 ന് സമൂഹപ്രാർത്ഥന,ഉച്ചയ്ക്ക് 2 ന് ശ്രീനാരായണധർമ്മ പ്രബോധനം. 5 ന് സമൂഹപ്രാർത്ഥന,5.30 ന് ആത്മോപദേശക ശതകം പഠനക്ലാസ്,രാത്രി 7 ന് ഗുരുദേവ കീർത്തനാലാപനം.
25 ന് രാവിലെ അഷ്ടദ്രവ്യമഹാ ഗണപതിഹോമം, 6.45 ന് ആചാര്യ വരണം,ഭദ്രദീപ പ്രകാശനം ക്ഷേത്രം തന്ത്രി മെഴുവേലി വാസുദേവ ചൈതന്യ ,7 ന് ആചാര്യൻ പുലിമുഖം ജഗന്നാഥ ശർമ്മയുടെ കാർമികത്വത്തിൽ ലക്ഷാർച്ചന. 12 ന് സ്വാമി ശിവ ബോധാനന്ദയുടെ ശ്രീ നാരായണധർമ്മ പ്രഭാഷണം, ഉച്ചയ്ക്ക് 2 ന് ലക്ഷാർച്ചന,വൈകിട്ട് 6 ന് കലശം,സേവ,പറത്തളിയ്ക്കൽ,പ്രസാദ വിതരണം,ആചാര്യ ദക്ഷിണ എന്നീ ചടങ്ങുകളോടെ നടത്തുമെന്ന് ശാഖായോഗം ആക്ടിംഗ് പ്രസിഡന്റ് എൻ. ഗംഗാധരൻ,വൈസ് പ്രസിഡന്റ് ആർ. സന്തോഷ്,സെക്രട്ടറി ബി .സുധാകരൻ എന്നിവർ അറിയിച്ചു.