മാവേലിക്കര : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 21ന് രാവിലെ 10ന് കോൺഗ്രസ് ഭവനിൽ നടക്കും. കെ.പി.സി.സി നിർവാഹ സമിതി അംഗം കോശി എം.കോശി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനാകും. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തും. വള്ളികുന്നം, തെക്കേക്കര, മാവേലിക്കര ടൗൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തും.