മാന്നാർ: വൈദ്യുതി ബോർഡിൽ നിയമനനിരോധനവും കരാർ നിയമനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനമാചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.ഡിവിഷൻ പ്രസിഡന്റ് പി.സി. ജോണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി വി.പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ സത്താർ വി.എ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി ഡി.സതീശൻ, ധനേഷ് റ്റി.ജെ, പ്രദീപ്.പി, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.