photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം 552-ാം നമ്പർ വെളിയനാട് ശാഖയിലെ വാർഷിക പൊതുയോഗം ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു.ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. മേഖല വൈസ് ചെയർമാൻ പി.ഡി.ഗഗാറിൻ,കമ്മിറ്റി അംഗം അനിൽ ഇന്ദീവരം എന്നിവർ സംസാരിച്ചു.പ്രസിഡന്റായി ഷാജി കെ.തറയിലും വൈസ് പ്രസിഡന്റായി സാജൻ വാണിയം ചിറയും,സെക്രറട്ടറിയായി അഡ്വ.വി.എം.അരുൺ കുമാർ അക്ഷത,യൂണിയൻ കമ്മി​റ്റി അംഗമായി തിലകൻ കൈലാസം, മാനേജിംഗ് കമ്മി​റ്റി അംഗങ്ങളായി ചിത്രൻ ചന്ദ്രാലയം,മനോജ് ഇല്ലിക്കൽവെളി, മോഹൻദാസ് കളത്തും മുറി,വേണുഗോപാൽ പുന്നക്കൽ വെളി,സജീവ് കാരുണ്യ,രാധാകൃഷ്ണൻ താമരശേരി,സുനിൽ രാജ് വടക്കേ കാവതികാട്ടനേയും പഞ്ചായത്ത് കമ്മി​റ്റി അംഗങ്ങളായി സുനിൽ പുത്തൻതറ,ശ്രീമോൻ ശ്രീനിലയം, രാധ കാഞ്ഞിരംകാട്ട് എന്നിവരേയും തിരഞ്ഞെടുത്തു.യോഗത്തിൽ സാജൻ വാണിയംചിറ സ്വാഗതവും ഷാജി കെ.തറയിൽ നന്ദിയും പറഞ്ഞു.