ചേർത്തല : സ്വിം കേരളാ സ്വിം പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം ചേർത്തല പഴംകുളത്ത് മന്ത്റി പി.പ്രസാദ് നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ പരിശീലനം ഫ്ളാഗ് ഓഫ് ചെയ്തു. മൈൽ സ്റ്റോൺ ചാരിറ്റബിൽ സൊസൈറ്റി വൈസ് പ്രസിഡന്റ് വി.എസ്.ദിലീപ്കുമാർ അദ്ധ്യക്ഷ വഹിച്ചു. നഗരസഭാ കൗൺസിലർ പി.എസ്.ശ്രീകുമാർ സ്വഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ വിശിഷ്ടാതിഥിയായി. റിനി, സിറിൽ സജ്ജു ജോർജ്ജ്, റഫീക്ക് മരക്കാർ, അഡ്വ.പി.എസ്.ഷാജി, എ.അജി,കെ.കെ.ഗോപിക്കുട്ടൻ,ബാബു തകഴി,അരുൺ ഗോപിനാഥ് എന്നിവർ സംസാരിച്ചു.