ചേർത്തല: ബാലാസംഘം ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാപ്പിനെസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരിക വിദ്യാഭ്യാസം ലക്ഷ്യം വച്ചുക്കൊണ്ട് സ്ഥാപക നേതാവ് മുൻ മുഖ്യമന്ത്റി ഇ.കെ.നായനാരുടെ ഓർമ്മ ദിനത്തിൽ നെടുമ്പ്രക്കാട് ശിൽപ്പി വായനാശാലയിൽ നടന്ന പരിപാടി, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ എസ്.സുധീഷ് സ്വാഗതം പറഞ്ഞു.