ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആഗസ്റ്റ് 1 മുതൽ 3 വരെ തിരുവമ്പാടി ഊരായ്മ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാരായണീയ സത്രത്തിന് മുന്നോടിയായി മേയ്‌ 23 മുതൽ ജൂലായ് 25 വരെ എല്ലാ വ്യാഴാഴ്ചകളിലും ക്ഷേത്ര സന്നിധിയിൽ രാവിലെ 8.30 മുതൽ വിവിധ നാരായണീയ പാരായണ സമിതികളെ ഉൾപ്പെടുത്തി നാരായണീയ പാരായണം നടത്തും.പാരായണം നടത്തുവാൻ ആഗ്രഹിക്കുന്ന സമിതികൾ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. 9447775643 സതീഷ് ആലപ്പുഴ, 9349147452 നെടുമുടി ഗോപാലകൃഷ്ണപണിക്കർ,9446710462 ദേവസ്വം അഡ്മിനിസ്ട്രേറ്റർ