അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കരൂർ സ്വദേശിനി ഷിബിന, പുന്നപ്ര അഞ്ചിൽ വീട്ടിൽ ഉമൈബ എന്നിവരുടെ വീടുകൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സന്ദർശിച്ചു. ജനങ്ങൾക്ക് രക്ഷയാകേണ്ട സർക്കാർ, ശിക്ഷിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണെന്ന് മാദ്ധ്യമങ്ങളോട് കെ.സി.പറഞ്ഞു. ചികിത്സാപ്പിഴവുകളെത്തുടർന്ന് ആശുപത്രികളിൽ തുടർച്ചയായി ഉണ്ടാകുന്ന മരണങ്ങൾ സാധാരണക്കാരെ ഭയപ്പെടുത്തുകയാണ്. 5 വർഷത്തിനുള്ളിൽ നടന്നിട്ടുള്ള ആഭ്യന്തര അന്വേഷണങ്ങൾ വെറും പ്രഹസനങ്ങൾ മാത്രമായിരുന്നെന്നും കെ.സി പറഞ്ഞു.