കായംകുളം : ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസന്ന അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം നിർവ്വഹിച്ചു. കായംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കേശനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ്‌ ഷെമീർ ,ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ,നഗരസഭ കൗൺസിലർ എ.ജെ.ഷാജഹാൻ,അബ്ദുൽ ജലീൽ, അമ്പിളി സുരേഷ്,അബ്ബാമോഹൻ,ജി.രവീന്ദ്രൻ പിള്ള,എന്നിവർ സംസാരിച്ചു.

ചെയർമാനായി ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് , വർക്കിംഗ് ചെയർമാനായി എസ്.കേശുനാഥ്‌,ജനറൽ കൺവീനറായി എ.ജെ.ഷാജഹാൻ,ചീഫ് കോ -ഓർഡിനേറ്ററായി വൈ.ഷാനവാസ്‌ എന്നിവരടങ്ങുന്ന 51 അംഗ സംഘടക സമിതി രൂപീകരിച്ചു.