അമ്പലപ്പുഴ: പുന്നപ്ര മുതൽ തുമ്പോളി വരെ തീരക്കടലിൽ കടൽഭിത്തിയോടു കൂടിയ പുലിമുട്ട് അടിയന്തരമായി നിർമ്മിക്കുവാൻ സർക്കാർ തയ്യറാകണമെന്ന് ആലപ്പുഴ രൂപത പുന്നപ്ര സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക സമിതി യോഗം ആവശ്യപ്പെട്ടു. ഫൊറോന വികാരി ജനറൽ റവ. ഫാ. ജോർജ് കിഴക്കേവീട്ടിൽ അദ്ധ്യക്ഷനായി . റവ. ഫാ. മൈക്കിൾ ജോർജ് അരയൻപറമ്പിൽ, കെ.എഫ്. തോബിയാസ്, പാന്റാലിയോൺ, നെവിൽ പോൾ അറോജി, സിസ്റ്റർ പ്രസന്ന മേരി, വി.എം.ജോൺകുട്ടി, വി.ബി.പോൾ, കെ.എസ്.ആൻഡ്രൂസ്, ജോയി തോമസ്, പി.ജെ. ആന്റണി തുടങ്ങിയവർ സംസാരിച്ചു.