കായംകുളം: ഭഗത്സിംഗ് ലൈബ്രറി ആൻഡ് ബാലവേദി മാടമ്പിൽ ഗവ.യു.പി സ്കൂളുമായി ചേർന്ന് നടത്തുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പിന്റെ ഉദ്ഘാടനം കണ്ടല്ലൂർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.സുജി ഉദ്ഘാടനം ചെയ്തു.ജി.സോളമൻ അദ്ധ്യക്ഷത വഹിച്ചു. ഡി.റജി,കെ.എസ്. ആനന്ദചന്ദ്രൻ ,ശ്രീജ മനോജ്, ശ്യാം മഹേന്ദ്രൻ , അക്ഷാദ് കണ്ടല്ലൂർ, ബാലവേദി പ്രസിഡന്റ് നിവേദിത, സെക്രട്ടറി ശ്രീഭദ്രാ ദേവി എന്നിവർ സംസാരിച്ചു.