photo

ആലപ്പുഴ : ഗുരധർമ്മ പ്രചാരണസഭ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ 62-ാംമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്തു. പറവൂർ പബ്‌ളിക് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ സഭയുടെ മണ്ഡലം പ്രസിഡന്റ് പി.ടി.മധു അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവനും വൈക്കം സത്യാഗ്രഹവും എന്ന വിഷയത്തിൽ മണ്ഡലം സെക്രട്ടറി ജി.പീതാംബരൻ പ്രബന്ധം അവതരിപ്പിച്ചു. എൻ.കെ.മുരളീധരൻ, ഡോ.പി.ഗോപാലകൃഷ്ണൻ, ഡോ.എം.പി.പ്രേംജി, ഡോ.എം.ഡി.നവമിത സുനിൽ, ജില്ലാ സെക്രട്ടറി എം.ഡി.സലിം, അഡ്വ.ജയൻ സി.ദാസ്, ആർ.പ്രസന്നകുമാർ, എസ്.വിനോദൻ, ജി.പൊന്നപ്പൻ എന്നിവർ സംസാരിച്ചു. ഡി.ഭാർഗവൻ നീർക്കുന്നം, എൻ.മുരളി എന്നിവരെ ആദരിച്ചു.