ചേർത്തല : അഞ്ചു ദിവസമായി മുടങ്ങിയ കുടിവെള്ള വിതരണം പുനരാരംഭിച്ചു മണിക്കൂറുകൾ പിന്നിട്ടപ്പോൾ വീണ്ടും കടിവെള്ളം മുട്ടി ചേർത്തല. ദേശീയപാതയിൽ എക്സറേ കവലക്ക് സമീപം പ്രധാന പൈപ്പിലെ തകരാറിനെ തുടർന്നാണ് ചേർത്തല നഗരസഭ പള്ളിപ്പുറം,തണ്ണീർമുക്കം,മുഹമ്മ,കഞ്ഞിക്കുഴി,ചേർത്തലതെക്ക്,മാരാരിക്കുളം വടക്ക് എന്നിവിടങ്ങളിൽ നാലുദിവസം കുടിവെള്ളം മുടങ്ങുക. മഴ ശക്തമായതോടെ അറ്റകുറ്റപണി ശ്രമകരമാണെങ്കിലും പരമാവധി വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വെളള വിതരണം പുനരാരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ജലഅതോറിട്ടി അധികൃതർ പറഞ്ഞു. 24വരെയാണ് നിയന്ത്രണം. തുടർച്ചയായി വെള്ളം മുടങ്ങുന്നതിൽ ജനരോഷം ശക്തമാണ്.പള്ളിപ്പുറത്ത് കുടിവെള്ള കുഴലിലെ ചോർച്ച പരിഹരിക്കുന്നതിനായി 15 മുതൽ നഗരത്തിലടക്കം എട്ടിടങ്ങളിൽ വിതരണം മുടങ്ങിയിരുന്നു.19ന് വൈകിട്ടോടേയാണ് വെള്ളമെത്തി തുടങ്ങിയത്. ഇതിനിടെയിലാണ് തിങ്കളാഴ്ച പുലർച്ചെ കുടിവെള്ളകുഴൽ വീണ്ടും പൊട്ടിയത്.