ഹരിപ്പാട്: നാളികേര വികസന കൗൺസിൽ പദ്ധതി പ്രകാരം ചെറുതന കൃഷിഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യും. നെടിയയിനമായ ഡബ്ല്യൂ.സി.ടി ക്ക് 50 രൂപ നിരക്കിലും കുറിയയിനങ്ങളായ ചാവക്കാട് ഓറഞ്ച്, ഗ്രീൻ സങ്കരയിനമായ കേരശ്രീ എന്നിവക്ക് 125 രൂപ നിരക്കിൽ 50% സബ്സിഡിയോടെയാണ് ലഭ്യമാകുന്നത്. കൃഷിഭവനിൽ നേരിട്ടെത്തിയോ ഫോൺ വഴിയോ രാവിലെ 10 മുതൽ വൈകിട്ട 5 വരെ ബുക്കു ചെയ്യാം . അപേക്ഷ, കരം അടച്ച രസീത് എന്നിവ തെങ്ങിൻ തൈവിതരണ സമയത്ത് നൽകണം. ഫോൺ: 0479 2404800.