ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിലറും 299-ാം നമ്പർ ശാഖാ അഡ് ഹോക് കമ്മിറ്റി ചെയർമാനുമായിരുന്ന സി.പി.രവീന്ദ്രന്റെ വേർപാടിൽ കൈതത്തിൽ ശാഖഅനുശോചിച്ചു. ശാഖ യോഗം പ്രസിഡന്റ് പി.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മാനേജ് കമ്മിറ്റി അംഗം ടി.ദിലീപ് രാജ്, മാനേജിംഗ് അംഗങ്ങളായ വി.കെ.കമലാസനൻ, പി.കെ.ചന്ദ്രൻ,കെ.കെ.വിജയപ്പൻ, സി.പി.ബേബി, സന്തോഷ്‌ സദൻ,വി.വിശ്വകുമാർ, ലീല മോഹൻ,വൈസ് പ്രസിഡന്റ് പി.സി.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ഉദയകുമാർ സ്വാഗതം പറഞ്ഞു.