ഹരിപ്പാട്: മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയിൽ പ്രവർത്തിച്ചു വരുന്ന ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഏകദിനപഠനക്കളരി നടത്തി. ബാലവേദി പ്രസിഡന്റ് ഡി. അഭിനവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി ഉദ്ഘാടനം ചെയ്തു. ഡോ : ഷീബരജികുമാർ ക്ലാസ്സെടുത്തു. 'കൂട്ടുകരേ പാട്ടു പാടാം; കഥകളും ചൊല്ലാം ' എന്ന പരിപാടിക്ക് ലതാ പ്രസാദ് ഗീതാഞ്ജലി നേതൃത്വം നൽകി.എൻ.രാമചന്ദ്രൻ നായർ, എസ്.സന്തോഷ് കുമാർ, എസ്.ആദിത്യൻ, അർജ്ജുൻമഹാദേവ് എന്നിവർ സംസാരിച്ചു.