ota-thakartha-nilayil

ചെന്നിത്തല: വിധവയായ വൃദ്ധക്കും അർബുദ രോഗിയായ മകൾക്കും വീട്ടിലേക്ക് സുഗമമായി സഞ്ചരിക്കാൻ സൗജന്യമായി വഴിയൊരുക്കുന്നതിന്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന ഓട സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് ഏഴാം വാർഡിൽ കാരാഴ്മ കിഴക്ക് പതിയാന്റെ തെക്കേതിൽ ശ്രീനന്ദനയിൽ ശാന്തമ്മയുടെ (80) വീട്ടിലേക്കുളള വഴിയുടെ ഭാഗത്ത് നിർമ്മിക്കുന്ന ഓടയാണ് നശിപ്പിക്കപ്പെട്ടത്. വിധവയായ ശാന്തമ്മയും മകളും അർബുദ രോഗിയും വിധവയുമായ അനുജയും(60) പ്ലാമൂട്ടിൽ കുര്യൻ വർഗീസ് സൗജന്യമായി നൽകിയ ഭൂമിയിൽ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച് നൽകിയ വീട്ടിലാണ് താമസം. ഈ കുടുംബത്തിന് സഞ്ചരിക്കുവാൻ വഴിയില്ലാത്തതിനാൽ കുര്യൻ വർഗീസ് തന്റെ പാടശേഖരത്തിനു അരികിലൂടെ ഓട നിർമിച്ച് അതിനു മുകളിലൂടെയാണ് വഴി ഒരുക്കിയത്. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.