ചേർത്തല: കട്ടങ്ങനാട്ട് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കലശപൂജയും ഭാഗവത സപ്താഹ യജ്ഞവും ഇന്ന് മുതൽ 28 വരെ നടക്കും. ഇന്ന് രാവിലെ 8ന് കലശപൂജ,10ന് കലശാഭിഷേകം,വൈകിട്ട് 7ന് പി.വി.പ്രഭാകരൻ നമ്പൂതി ദീപപ്രകാശനം നടത്തും.രാത്രി 8ന് ഭദ്രകാളി ക്ഷേത്രത്തിൽ വടക്കുപുറത്ത് കുരുതി. നാളെ വൈകിട്ട് 5ന് വരാഹാവതാരം. 23ന് വൈകിട്ട് 5ന് ഋഷഭാവതാരം,25ന് വൈകിട്ട് 5ന് ശ്രീകൃഷ്ണാവതാരം,രാത്രി 8ന് തിരുവാതിരകളി. 26ന് വൈകിട്ട് 5ന് രുക്മിണിസ്വയംവരം,6ന് സഹസ്രനാമാർച്ചന. 28ന് രാവിലെ 10.30ന് സ്വധാമപ്രാപ്തി,വൈകിട്ട് 7.30ന് ഡാൻസ്. പി.വത്സലൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.