ആലപ്പുഴ: കാലവർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ മഴ ശക്തമാകുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് ആലപ്പുഴ നഗരസഭ ദ്രുതകർമ്മസേനയുടെയും പ്രത്യേക കൺട്രോൾ റൂമിന്റെയും പ്രവർത്തനം ആരംഭിച്ചു. അടിയന്തിര സാഹചര്യത്തിൽ ജനങ്ങൾക്ക് സഹായം തേടാവുന്നതാണന്ന് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അറിയിച്ചു. കൺട്രോൾ റൂം : ഫോൺ: 9188955147, 9747473253