sdsrfe

മുഹമ്മ : വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ആര്യാട് പഞ്ചായത്ത് 18-ാം വാർഡ് അരശൻകടവ് വീട്ടിൽ വാടകക്ക് താമസിക്കുന്ന മനുക്കുട്ടനെ (39) അറസ്റ്റ് ചെയ്തത്.

മനുക്കുട്ടന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കലവൂർ ലെപ്രസിയിൽ സൂരജ് എന്നയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ എസ്. അക്ബർ, ഇ.കെ. അനിൽ, ജി. ജയകുമാർ, പ്രിവന്റീവ് ഓഫീസർ ബി.എം. ബിയാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്. മുസ്തഫ, അനിൽകുമാർ, കെ.എസ്. ഷഫീഖ് , വനിത സിവിൽ എക്സൈസ് ഓഫീസർ എം.വി. വിജി എന്നിവർ സംഘത്തിലുണ്ടായിരുന്നു.