കുട്ടനാട് :എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ നേതൃത്വത്തിൽ നടന്നുവരുന്ന ശാരദോത്സവത്തോടനുബന്ധിച്ച് ബാലജനയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ക്യാരംസ്, ചെസ് മത്സരങ്ങൾ യൂണിയൻ കൗൺസിലർ സിമ്മി ജിജി ഉദ്ഘാടനം ചെയ്തു.ബാലജനയോഗം പ്രസിഡന്റ് രൂപേഷ് അദ്ധ്യക്ഷത വഹിച്ചു.യൂണിയനിലെ 40ശാഖകളിൽ നിന്ന് 22 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. 2007-ാം നമ്പർ ചമ്പക്കുളം അമിച്ചകരി ശാഖയിലെ ആദർശ്, ആര്യൻ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും 3699-ാം നമ്പർ കണ്ടങ്കരി ശാഖയിലെ സന്ദീപ്, പ്രണവ് ടീം രണ്ടാം സ്ഥാനവും നേടി.മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ വിമല പ്രസന്നൻ, സുജി സന്തോഷ്, ബാലജനയോഗം യൂണിയൻ ട്രഷറർ ഗൗതം എന്നിവർ സംസാരിച്ചു. ബാലജനയോഗം യൂണിയൻ കോ-ഓർഡിനേറ്റർ ശ്രിരാഗ് സജീവ് മുഖ്യപ്രഭാഷണം നടത്തി. അനുശ്രി സ്വാഗതവും ബാലജനയോഗം വൈസ് പ്രസിഡന്റ് അമൃത നന്ദിയും പറഞ്ഞു.