കുട്ടനാട്. എസ്.എൻ.ഡി.പി യോഗം 3ാം നമ്പർ നാരകത്ര ശാഖയിലെ കൃഷ്ണപുരം ശ്രീസുബ്രമഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹയജഞത്തിന് തുടക്കമായി. കാവാലം രതീഷ് ചന്ദ്രനാണ് യജ്ഞാചാര്യൻ. ശാഖ പ്രസിഡന്റ് പി.പി.റെജി ആചാര്യവരണവും തോമസ് കെ.തോമസ് എം.എൽ.എ യജ്ഞദീപ പ്രകാശനവും നിർവഹിച്ചു.