അമ്പലപ്പുഴ: ചികിത്സാപ്പിഴവിനെപ്പറ്റിയുള്ള അന്വേഷണത്തിനായി മൂന്നാമത്തെ സംഘവും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. പുന്നപ്ര അഞ്ചിൽ വീട്ടിൽ ഉമൈബയുടെ മരണവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനാണ് മൂന്നാമത് സംഘം ഇന്നലെ വൈകിട്ട് 3.30 ഓടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ.ജയശ്രീയുടെ നേതൃത്വത്തിലുള്ളതാണ് രണ്ടംഗ സംഘം. പ്രിൻസിപ്പലിൻ്റെ നിർദ്ദേശപ്രകാരം ആഭ്യന്തര അന്വേഷണമാണ് ആദ്യം നടന്നത്. രണ്ടാമത് ഡി.എം.ഇയുടെ നേതൃത്വത്തിലും അന്വേഷണം നടന്നിരുന്നു.