ചാരുംമൂട്: ചത്തിയറ വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്ക് സ്കൂളിലെ എസ്.എസ്.എൽ.സി 92 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.എൻ.അശോക് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആനന്ദ് ഭാർഗ്ഗവൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എ.കെ.ബബിതപഠനോപകരണ വിതരണം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.ഹരികുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന ജോയിന്റ് സെക്രട്ടറി ബി.സുരേഷ് കുമാർ, മാതൃ സംഗമം കൺവീനർ എസ്.മിനി, ഐ.പി.സന്ദീപ്, കെ.വിജയകുമാർ, അജി ഗ്രാന്റ്, എസ്. സുജിത് തുടങ്ങിയവർ സംസാരിച്ചു.