ചാരുംമൂട്: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി താമരക്കുളം യൂണിറ്റ് ദൈവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. സംസ്ഥാനകമ്മിറ്റിയംഗം ജി.മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം.മുസ്തഫാ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി മണിക്കുട്ടൻ ഇഷോപ്പി മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കളെയും പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി ചെല്ലപ്പൻ പിള്ള റിപ്പോർട്ട് അവതരണം നടത്തി. ട്രഷറർ ശശിധരക്കുറുപ്പ്, ഓഡിറ്റോറിയം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നസറുദീൻ, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ സിനോജ് താമരക്കുളം എം.ഇ.ജോർജ്, വർക്കിംഗ് പ്രസിഡന്റ് സുരേഷ് കൃപ എന്നിവർ സംസാരിച്ചു. കഴിഞ്ഞ 32 വർഷമായി യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിക്കുന്ന വി.എം.മുസ്തഫാ റാവുത്തറെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു.