കറ്റാനം : ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള സർഗപ്രഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്ത്‌ ഭരണിക്കാവ് ഡിവിഷനിൽ 2023-2024 അദ്ധ്യയന വർഷം എസ് .എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, ഐ.സി.എസ്.സി, സി.ബി.എസ്. സി പരീക്ഷകളിൽ എല്ലാ വിഷയത്തിനും 90 % ൽ കൂടുതൽ മാർക്ക്‌ നേടിയവർ, ഉന്നത വിദ്യാഭ്യാസ രംഗത്തും കലാ കായിക സാംസ്കാരിക രംഗത്തും മികച്ച നേട്ടം കൈവരിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. ഭരണിക്കാവ് ഡിവിഷനിലെ സ്കൂളുകളിൽ പഠിച്ചവർ സ്കൂളുകൾ മുഖേനയും, ഡിവിഷന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ചവർ ഗ്രാമ പഞ്ചായത്തംഗങ്ങൾ വഴിയും അപേക്ഷിക്കണം. മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫോട്ടോ, വിലാസം, മൊബൈൽ നമ്പർ എന്നിവ സഹിതം ജൂൺ 5 ന് മുമ്പായി അപേക്ഷിക്കണം.വിലാസം : നികേഷ് തമ്പി , ആലും കീഴിൽ തറയിൽ, കറ്റാനം, പള്ളിക്കൽ പി.ഒ , ഇ - മെയിൽ : thampikattanam@gmail.com ഫോൺ : 9847478362, 9544221874.