അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിൽ എം.എൽ.എ വിളിച്ച യോഗം കോൺഗ്രസ് ബഹിഷ്കരിച്ചു. ആശുപത്രിയിലെ സ്ഥിതി മോശമാക്കിയത് ആശുപത്രി വികസന സമിതിയെ നോക്കുകുത്തിയാക്കി എം.എൽ.എ നടത്തിയ ഒറ്റയാൾ ഭരണമാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണത്തിനു ശേഷം അമ്പലപ്പുഴ രാജീവ് ഭവനിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ടി .എ .ഹാമിദ് അദ്ധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ എസ്. സുബാഹു,പി. സാബു, യു.ഡി.എഫ് കൺവീനർ അഡ്വ.ആർ .സനൽ കുമാർ,സി. പ്രദീപ്,ആർ. വി. ഇടവന,ബിന്ദു ബൈജു,എ. ആർ. കണ്ണൻ, എം .എ. ഷഫീഖ്, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്,ജെ. കുഞ്ഞുമോൻ,ജി .സുഭാഷ്, കെ. ദാസപ്പൻ, എൽ .സുലേഖ തുടങ്ങിയവർ സംസാരിച്ചു.