അമ്പലപ്പുഴ: ആൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ മോഹൻലാലിന്റെ 64-മത് ജന്മദിനത്തോട് അനുബന്ധിച്ച് പുന്നപ്ര ശാന്തിഭവനിൽ മധുരം വിതരണം ചെയ്തു. അന്തേവാസികൾക്ക് പ്രഭാത ഭക്ഷണവും നൽകി. ഫാൻസ് അസോസിയേഷൻ ജില്ലാ കമ്മറ്റി സെക്രട്ടറി മനു, ട്രഷറർ സഞ്ചു, സച്ചിൻ, ബിനു, പ്രത്യാശ് തുടങ്ങിയവർ നേതൃത്വം നൽകി. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ജന്മദിനാശംസകൾ നേരുകയും ശാന്തിഭവനിൽ മധുരവിതരണം നടത്തിൽ മോഹൻലാൽ ഫാൻസ് അസോസിയേഷന് നന്ദി പറയുകയും ചെയ്തു.