ചാരുംമൂട് : കാർഷിക കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ജില്ല ഫിഷറീസ് വകുപ്പ് ഭരണിക്കാവ്, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലുള്ള പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി മത്സ്യക്കൃഷിക്ക് പരിശീലനം നൽകുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 25 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരിശീലനം. പരിശീലനം ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമായിരിക്കും. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി പേര് രജിസ്റ്റർചെയ്യണം. ഫോൺ: 9400140037.