ആലപ്പുഴ: ആഗസ്റ്റ് ഏഴ് മുതൽ 11വരെ തായ്ലാൻഡിലെ ബാങ്കോക്കിൽ നടക്കുന്ന ഇന്റർനാഷ്ണൽ ഫാഷൻഷോ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴുവയസുകാരൻ ആലപ്പുഴ സ്വദേശി അപ്പുണ്ണി മത്സരിക്കും. ആറ് മുതൽ എട്ട് വയസുകാരുടെ വിഭാഗത്തിലാണ് മത്സരം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളുമായി മത്സരിച്ച് സെക്കൻഡ് റണ്ണറപ്പായിട്ടാണ് യോഗ്യതനേടിയത്. പട്ടണക്കാട് സെന്റ് ജോസഫ്സ് പബ്ലിക് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ്. ആലപ്പുഴ വളവനാട് വിജയനിവാസിൽ കണ്ണനുണ്ണിയുടെയും അനുവിന്റെയും മകനാണ്. മിമിക്രി കലാകാരനാണ്. ചെറുപ്രായത്തിൽ ഷോർട്ട് ഫിലിം, സംഗീത ആൽബം എന്നിവയിലും അഭിനയിച്ചിട്ടുണ്ടെന്ന് രക്ഷകർത്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.