ചേർത്തല:വേമ്പനാട്ട് കായലിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തണ്ണീർമുക്കം വികസന സമിതി ആവശ്യപ്പെട്ടു. ഇതിനെപ്പറ്റി ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തി പ്രതിവിധി കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് ഉൾനാടൻ മത്സ്യതൊഴിലാളികളെ ഉപജീവനത്തേയും ജനങ്ങൾക്ക് സ്വാദീഷ്ടവും പോഷക സമൃദ്ധവുമായ മത്സ്യങ്ങളുടെ ലഭ്യതയേയും ബാധിക്കുന്ന വിഷയമെന്ന നിലയിൽ ജനങ്ങൾ ആകെ ആശങ്കയിലാണെന്നും യോഗം അഭിപ്രായപ്പെട്ടു. വികസന സമിതി ചെയർമാൻ കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ തണ്ണീർമുക്കം ശിവശങ്കരൻ സ്വാഗതം പറഞ്ഞു. ടി.എൻ.ഗോപി,ശ്രീധരൻ,പ്രസന്നൻ കല്ലയിൽ, കെ.വി.സുരേഷ്, സാജൻ ചെമ്പിത്തറ,കെ.രമേശൻ എന്നിവർ സംസാരിച്ചു.