ഹരിപ്പാട് : കുമാരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാം മത് അനുസ്മരണ സമ്മേളനം ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.സുധീർ പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ അനൂപ് നാസർ കണ്ടത്തിൽ, സെക്രട്ടറി പ്രശാന്ത് തോപ്പിൽ, ബൂത്ത് പ്രസിഡന്റുമാരായ വിക്രമൻ, മധു കടൂർ ,സുഭാഷ് വാലടി ,വിഷ്ണു തെക്കടത്ത്, വാർഡ് പ്രസിഡന്റ് അബ്ദുൽസലാം കോൺഗ്രസ് നേതാക്കളായ കൃഷ്ണപ്പൻ കായൽവരം വേണു മോഴിയിൽ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.ശ്യംകുമാർ സ്വാഗതം പറഞ്ഞു.