ആലപ്പുഴ: കേരള ബുദ്ധിസ്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ കരുമാടിക്കുട്ടൻ ബുദ്ധഭൂമിയിൽ വിവിധ പരിപാടികളോടെ ബുദ്ധ പൂർണിമ മഹോത്സവം നാളെ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് ലഡാക്ക് സെറാ ജെ.മൊണാസ്ട്രീ നവാംഗ് കുംഗ്ഫൽ ധർമ്മപ്രഭാഷണം നടത്തും. 11ന് സുത്തപാരായണം, ഉച്ചക്ക് രണ്ടിന് 2024ലെ കരുമാടിക്കുട്ടൻ പുത്തക അവാർഡ് വിതരണം. 2.30ന് ബുദ്ധപൂർണിമ ആഘോഷ സാംസ്‌കാരികസമ്മേളനം കേരള ബുദ്ധിസ്റ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാർ അനിരുദ്ധ് രാമൻ ഉദ്ഘാടനം ചെയ്യും. സൗത്ത് ഇന്ത്യൻ ബുദ്ധിസ്റ്റ് കൗൺസിൽ ചെയർമാൻ എൻ.ഗൗതമ പ്രഭു മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5ന് കലാപരിപാടിയും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ നിഷു ബൗദ്ധ് രാമങ്കരി, സന്തോഷ് കെ.ഊരിക്കരി എന്നിവർ പരിപാടികൾ വിശദീകരിച്ചു.