അമ്പലപ്പുഴ: നിപ്പ ഹീറോ ലിനി പുതുശ്ശേരി അനുസ്മരണസമ്മേളനവും മികച്ച താത്കാലിക നഴ്സിംഗ്സ്റ്റാഫിനുള്ള അനുമോദനവും സംഘടിപ്പിച്ചു. കേരള ഗവ. നഴ്സസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന യോഗം നഴ്സിംഗ് സൂപ്രണ്ട് പി .സുമോൾ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജോസ്മി ജോർജ് അദ്ധ്യക്ഷയായി. കെ.എസ്. സ്മിതമോളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഗീത ഹരി , സുനീറ ,സിനി തോമസ്, ജയാനന്ദ , കെ.കെ. മേരി, എലിയാമ്മ ,റഹമത്ത് ബീവി ,റെസി മോൾ , എൽ. സി. ജോസഫ്, രജനി ,അനു പോൾ , സുസൻ ,ആർ. സുജിത തുടങ്ങിയവർ സംസാരിച്ചു.