photo

ചാരുംമൂട് : പടനിലം പാലമേൽ കീർത്തി ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വേനൽ മഴ 2024 കുട്ടികൾക്കുള്ള ഏകദിന ശില്പശാല പാലമേൽ ഗവ.എൽ.പി.എസിൽ നടന്നു. കടമ്മനിട്ട വാസുദേവൻ പിള്ള, വിശ്വൻ പടനിലം, ആർ.അജയൻ, ഉണ്ണികൃഷ്ണൻ, രാജീവ് കോയിക്കൽ, പത്മലാൽ, രേഖ ആർ.താങ്കൾ, ശ്രീദേവി തുടങ്ങിയവർ ക്ലാസ് നയിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നൂറനാട് പ്രദീപ്, പ്രസാദ് ശ്രീധർ, രമണി കിടങ്ങയം തുടങ്ങിയവരെയും ആദരിച്ചു. ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിനു ശിവരാമൻ, സെക്രട്ടറി ആർ.രതീഷ്, ജി.ശ്രീജിത്ത്, ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.